'കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ഫ്ലാറ്റാണ്'; അതീഖിന്റെ അനുയായി നിർമിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ

ലഖ്നോ: യു.പിയിൽ അതീഖ് അഹ്മദിനെതിരായ യു.പി പൊലീസ് നടപടിയിൽ പ്രതിഷേധവുമായി ലഖ്നോവിലെ ഫ്ലാറ്റ് നിവാസികൾ. നടപടിയുടെ ഭാഗമായി ഫ്ലാറ്റ് പൊളിക്കാൻ ഒരുങ്ങിയതോടെയാണ് പ്രതിഷേധവുമായി 22ഓളം കുടുംബങ്ങൾ രംഗത്തെത്തിയത്. ലഖ്നോ വികസന അതോറിറ്റിയുടെ തീരുമാനത്തിനെതിരായാണ് പ്രതിഷേധം.

അതീഖ് അഹ്മദിന്റെ അടുത്ത അനുയായി മുഹമ്മദ് മുസ്‍ലിം നിർമിച്ച ഫ്ലാറ്റ് സമുച്ചയമാണ് അധികൃതർ ​പൊളിക്കാൻ ഒരുങ്ങുന്നത്. നിയമവിരുദ്ധമായാണ് അപ്പാർട്ട്മെന്റ് നിർമിച്ചിരിക്കുന്നതെന്നാണ് യു.പി സർക്കാറിന്റെ വാദം. ഫ്ലാറ്റ് ഒഴിയാനുള്ള നോട്ടീസ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്ന് ഉടമകൾ അറിയിച്ചു.

കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് ഫ്ലാറ്റ് വാങ്ങാൻ ഉപയോഗിച്ചത്. ഈ ഫ്ലാറ്റ് അല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. ഞങ്ങളുടെ വീടുകൾ പൊളിക്കാൻ ലഖ്നോ വികസന അതോറിറ്റിയെ അനുവദിക്കില്ല. അതീഖ് അഹ്മദിന്റെ അനുയായിയാണ് ഫ്ലാറ്റുകൾ നിർമിച്ചത് എന്നത് ഞങ്ങളുടെ പ്രശ്നമല്ലെന്നും ഉടമകൾ പറഞ്ഞു. അതേസമയം, ലഖ്നോ വികസന അതോറിറ്റിയുടെ പ്ലാനിന് വിരുദ്ധമായി നിർമിച്ചതിനാലാണ് അപ്പാർട്ട്മെന്റ് പൊളിക്കാൻ തീരുമാനിച്ചതെന്നാണ് അധികൃതരുടെ വാദം.

Tags:    
News Summary - Sleepless Nights for 22 Families Living in Apartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.