ന്യൂഡൽഹി: ബിരുദമുണ്ടെന്ന് വ്യാജ സത്യവാങ്മൂലം നൽകി കേസിലകപ്പെട്ട കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി തെൻറ വിദ്യാഭ്യാസ യോഗ്യത വീണ്ടും മാറ്റി. ഇത് മൂന്നാം തവണയാണ് സ്മൃതി തെൻറ യോഗ്യത മാറ്റിപ്പറയുന്നത്.
2014ൽ ഉത്തർപ്രദേശിലെ അമേത്തി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസയോഗ്യതകോളത്തിൽ ബി.കോം പാർട്ട് വൺ സ്കൂൾ ഒാഫ് കറസ്പോണ്ടൻസ്, ഡൽഹി യൂനിവേഴ്സിറ്റി എന്നായിരുന്നു സ്മൃതി ഇറാനി രേഖപ്പെടുത്തിയിരുന്നത്. 2011ൽ രാജ്യസഭയിലേക്ക് സമർപ്പിച്ച പത്രികയിലും ഇതേ യോഗ്യതയാണ് കാണിച്ചിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി 2004ൽ ചാന്ദ്നി ചൗക്കിൽ നിന്ന് മത്സരിച്ചപ്പോൾ ബി.എ,1996, ഡൽഹി യൂനിവേഴ്സിറ്റി എന്നും സ്മൃതി ബോധിപ്പിച്ചിരുന്നു.
സ്മൃതി കാണിച്ച ബിരുദങ്ങൾ വ്യാജമാണെന്ന് കാണിച്ച് സമർപ്പിച്ച ഹരജികൾ കോടതിയുടെ പരിഗണനയിലിരിെക്കയാണ് രാജ്യസഭയിലേക്ക് സ്മൃതി ഗുജറാത്തിൽ നിന്ന് പത്രിക നൽകിയത്. തെൻറ യോഗ്യതയുടെ കോളത്തിൽ േകാമേഴ്സ് ബിരുദം പൂർത്തിയാക്കിയിട്ടില്ല എന്നാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.