ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു എന്ന് വ്യക്തമാക്കി സത്യവാങ്മൂല ം. മാനവശേഷി വികസന വകുപ്പു മന്ത്രിയായ കാലത്ത് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
അമേത്തിയിൽ മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പഠനത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. അതനുസരിച്ച് 1993ൽ ഡൽഹിയിലെ ഹോളി ചൈൽഡ് സ്കൂളിൽ പഠിച്ച് സി.ബി.എസ്.ഇയുടെ 12ാം ക്ലാസ് പരീക്ഷ പാസായി. തുടർന്ന് ഡൽഹി യൂനിവേഴ്സിറ്റിയുടെ ബി.കോം കറസ്പോണ്ടൻസ് കോഴ്സിന് ചേർന്നു. 1994ൽ അതിെൻറ പാർട്ട് ഒന്ന് പൂർത്തിയാക്കി. അത്ര മാത്രമാണ് വിദ്യാഭ്യാസ യോഗ്യതയായി വിവരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.