മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകളിൽനിന്നുള്ള വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകർ വികസിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ക്രിപ്സ് റിസർച് ആൻഡ് വെനമിക് ലാബിലെ (ഇ.വി.എൽ) ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.
നേരത്തേ, എച്ച്.ഐ.വിക്കും കോവിഡിനുമെതിരെ ആന്റിബോഡി വികസിപ്പിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു ഈ സംഘം. നിലവിൽ പാമ്പുകടിയേറ്റാൽ ഉപയോഗിക്കാറുള്ള ആന്റിവെനങ്ങൾക്ക് ഒരുപാട് പരിമിതികളുണ്ട്. അവയെ വലിയ അളവിൽ മറികടക്കുന്നതാണ് പുതിയ കണ്ടെത്തൽ. ഗവേഷണഫലം സയൻസ് ട്രാൻസ് ലേഷനൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.