ഒരു കോടി വിലവരുന്ന പാമ്പിൻ വിഷം പിടികൂടി; ആറംഗ സംഘം അറസ്റ്റിൽ

ഭുവനേശ്വർ: അന്തരാഷ്​ട്ര വിപണിയിൽ ഒരു കോടി രൂപ വിലവരുന്ന പാമ്പിൻ വിഷം കടത്തിയ ആറുപേർ അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ്​ സംഭവം. ഒരു ലിറ്റർ പാമ്പിൻ വിഷമാണ്​ വനം വകുപ്പ്​ അധികൃതർ ആറംഗ സംഘത്തിൽനിന്ന്​ പിടികൂടിയത്​.

'ബാർഗഡിൽ ഒരു ലിറ്റർ പാമ്പിൻ വിഷം പിടിച്ചെടുത്തു. സ്​ത്രീയടക്കം മൂന്നുപേർ അടങ്ങിയവരാണ്​ 10ലക്ഷം രൂപക്ക്​ ഡീൽ ഉറപ്പിച്ച്​ പാമ്പിൻ വിഷം എത്തിച്ചുനൽകിയത്​. വാങ്ങാനെത്തിയവരെയും പിടികൂടി. അന്താരാഷ്​ട്ര വിപണിയിൽ ഒരു​ കോടി രൂപ വില വരും' -ജില്ല ഫോറസ്റ്റ്​ ഓഫിസർ അശോക്​ മിശ്ര പറഞ്ഞു.

കുപ്പികളിൽ സൂക്ഷിച്ച നിലയിലായിരുന്നു വിഷം. 200ഓളം മൂർഖൻ പാമ്പുകളിൽനിന്നു മാത്രമേ ഒരു ലിറ്റർ പാമ്പിൻ വിഷം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാക്കറ്റിലെ ആറുപേരെയാണ്​ പിടികൂടിയതെന്നും ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Snake Venom Worth Over one Crore Seized In Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.