സിക്കിമിലെ മഞ്ഞിടിച്ചിൽ; ആറ് വിനോദ സഞ്ചാരികൾ മരിച്ചു; 30 പേർ കുടുങ്ങികിടക്കുന്നതായി സംശയം

ഗാങ്ടോക്ക്: സിക്കിമിലെ മഞ്ഞിടിച്ചിലിൽ ആറ് വിനോദ സഞ്ചാരികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. 30ഓളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. പരിക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ചൊവ്വാഴ്ചയാണ് ചൈനാ അതിർത്തിയിലെ നാഥുല മലയിടുക്കിൽ വലിയ തോതിൽ മഞ്ഞിടിച്ചിലുണ്ടായത്. നിരവധി വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന പ്രധാന സ്ഥലമാണിത്.

മഞ്ഞുകട്ടകൾ വീണതിനാൽ നാഥുലയിൽ നിന്നുള്ള പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. 80തോളം വാഹനങ്ങൾ പാതയിൽ കുടുങ്ങി കിടക്കുന്നതായി അധികൃതർ അറിയിച്ചു. 


Tags:    
News Summary - Snowfall in Sikkim-Six tourists died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.