ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ‘സൂക്ഷിച്ച്’ കൈകാര്യം ചെയ്യണമെന്ന് അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നിർദേശം. ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡിൻ, ഗൂഗ്ൾ പ്ലസ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സേനാംഗങ്ങളെ സ്ത്രീകളുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് വലയിലാക്കി വിവരങ്ങൾ കൈക്കലാക്കാൻ പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവർ ശ്രമിക്കുമെന്നും അതിനെതിരെ കരുതൽ വേണമെന്നുമാണ് മുന്നറിയിപ്പ്.
ഗവേഷകർ, വിനോദസഞ്ചാരികൾ എന്ന മറവിലാണ് ഇത്തരം ‘ഒാപറേഷൻ’ നടക്കുന്നതെന്ന് അർധസൈനികവിഭാഗങ്ങളുടെ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്ന സെൽ പറയുന്നു. രാജ്യസുരക്ഷവിവരങ്ങൾ പുറത്തേക്ക് പോയിട്ടില്ലെങ്കിലും സേനാംഗങ്ങൾ കരുതിയിരിക്കണം. രാജ്യത്തിെൻറ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ സേവനം ചെയ്യുന്ന ബി.എസ്.എഫ്, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെയാണ് കൂടുതൽ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.