മുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, സഹായി തുളസിറാം പ്രചാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുനിന്ന് നാല് ഐ.പി.എസുകാരെയും പൊലീസ് കോണ്‍സ്റ്റബിളിനെയും സി.ബി.ഐ കോടതി ഒഴിവാക്കിയത് ബോംബെ ഹൈകോടതി ശരിവെച്ചു.
ഗുജറാത്ത് മുന്‍ ഡി.ഐ.ജി ഡി.ജി വൻസാര, ഇൻറലിജന്‍സ് എസ്.പിയായിരുന്ന രാജ്കുമാര് പാണ്ഡ്യന്, മുന്‍ ഡി.എസ്.പി എന്‍.കെ അമിന്‍, രാജസ്ഥാനിലെ മുന്‍ ഉദയ്പുര്‍ എസ്.പി എം.എന്‍ ദിനേഷ്, രാജസ്ഥാന് കോൺസ്റ്റബിള്‍ ദളപൽ സിങ് റാത്തോഡ് എന്നിവരെ കുറ്റമുക്തരാക്കിയ വിധിയാണ് തിങ്കളാഴ്ച ഹൈകോടതി ശരിവെച്ചത്. ഹരജികളില്‍ കഴമ്പില്ലെന്ന് പറഞ്ഞും വിചാരണ കോടതിയില്‍ ഇവര്‍ക്കെതിരായ സാക്ഷികള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടിയും ജസ്റ്റിസ് എ.എം ബദര്‍ ആണ് വിധിപറഞ്ഞത്. ഇവര്‍ക്കെതിരെ സി.ബി.ഐ നിലപാട് എടുക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.