ഇലക്ടറൽ ബോണ്ട്: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വെറുതെവിട്ട പ്രതിയുടെ കമ്പനി നൽകിയത് 20 കോടി

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ വെറുതെവിട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇലക്ടറൽ ബോണ്ട് വഴി 20 കോടി രൂപ സംഭാവന നൽകി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ശേഷം സി.ബി.ഐ കോടതി വെറുതെ വിട്ട വിമൽ പട്നിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ സിമൻറ് കമ്പനിയാണ് ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് പണം നൽകിയത്.

വണ്ടർ സിമൻറും സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസും തമ്മിലുള്ള ബന്ധം ‘ദ റിപ്പോർട്ടേഴ്‌സ് കലക്ടീവ്’ ആണ് പുറത്തുവിട്ടത്. 2005 നവംബർ 26നാണ് സൊഹ്‌റാബുദ്ദീൻ ശൈഖ് കൊല്ലപ്പെട്ടത്. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അ​മി​ത്​ ഷാ, ​രാ​ജ​സ്​​ഥാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗു​ലാ​ബ്​ ച​ന്ദ്​ ക​ട്ടാ​രി​യ, മു​തി​ർ​ന്ന ​ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ഡി.​ജി. വ​ൻ​സാ​ര, പി.​സി. പാ​ണ്ഡെ എ​ന്നി​വ​ര​ട​ക്കം 38 പേ​രെ​യാ​ണ്​ സി.​ബി.​ഐ തു​ട​ക്ക​ത്തി​ൽ പ്ര​തി​ചേ​ർ​ത്ത​ത്. അ​മി​ത്​ ഷാ ​അ​റ​സ്​​റ്റി​ലാ​യെ​ങ്കി​ലും 2014ൽ ​സി.​ബി.​ഐ കോ​ട​തി ​കു​റ്റ​മു​ക്​​ത​നാ​ക്കി. വിമൽ പട്നിയടക്കം ബാക്കി പ്രതികളെയെല്ലാം വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ സി.​ബി.​ഐ കോ​ട​തി വെറുതെവിട്ടു.

രാജസ്ഥാനിലെ മാർബിൾ വ്യാപാരിയായ നിലവിൽ വണ്ടർ സിമന്റ് ഉടമയായ വിമൽ പട്‌നിയിൽ നിന്ന് ശൈഖ് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നായിരുന്നു സി.​ബി.ഐ കേസ്. ഗാന്ധിനഗറിന് സമീപം പൊലീസ് ഏറ്റുമുട്ടലിലാണ് ശൈഖ് കൊല്ലപ്പെട്ടത്. ഇതിന് മൂന്നുദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ കൗസർ ബിയെ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ശൈഖിന്റെ കൂട്ടാളികളിലൊരാളായ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.

22-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 250 കോടി രൂപയാണ്  വണ്ടർ സിമൻറിന്റെ ലാഭം. ഇലക്ടറൽ ബോണ്ടുകൾ വഴി 20 കോടി രൂപ ഇവർ നൽകിയപ്പോൾ പട്‌നി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങൾ എട്ടുകോടിരൂപയും നൽകിയിട്ടുണ്ട്.  അശോക് പട്‌നി (ചെയർമാൻ), സുരേഷ് പട്‌നി (മാനേജിംഗ് ഡയറക്ടർ), വിവേക് പട്‌നി (ഡയറക്ടർ), വിനീത് പട്‌നി (പ്രസിഡൻറ്) എന്നിവരാണ് രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടുവഴി എട്ടുകോടി രൂപ നൽകിയത്.

Tags:    
News Summary - Sohrabuddin Sheikh fake encounter case: Vimal Patni’s company donates to political parties through electoral bonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.