‌മകളുമായി തർക്കം; മരുമകനായ സൈനികനെ ഭാര്യാപിതാവ് വെടിവെച്ച് കൊലപ്പെടുത്തി

ജമ്മു: ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ സൈനികനായ വരനെ ഭാര്യാ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. വില്ലേജ് ഡിഫൻസ് ​ഗാർഡ് അം​ഗമായ ദൗലത് റാം എന്ന വ്യക്തി മരുമകനായ അമിത് സിങ്ങിന് നേരെ വെടിയുതിർക്കുകയായിരുന്നു.

മകളെ സിങ് മർദിച്ചുവെന്ന് തിരിച്ചറിഞ്ഞതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. 

Tags:    
News Summary - Soldier killed by father-in-law over marriage dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.