കോപ്പിയടിക്കാൻ ഇത്രയും സാഹസമോ; ചെരിപ്പ്​ തന്നെ മൊബൈലാക്കി പുതിയ പരീക്ഷണം

ജയ്​പുർ: അസാധാരണമായ അതിസുരക്ഷയിൽ നടന്ന രാജസ്ഥാൻ അധ്യാപക യോഗ്യത പരീക്ഷയിൽ കോപ്പിയടിക്കാൻ ഉദ്യോഗാർഥികൾ കണ്ടെത്തിയ വഴിയും അസാധാരണം. ചെരിപ്പിന്‍റെ സോളിനുള്ളിൽ മൊബൈൽ ഫോൺ ഭാഗങ്ങളും ബ്ലൂടൂത്ത്​ ഉപകരങ്ങളും അതിവിദഗ്​ദമായി ഒളിപ്പിച്ചുവെച്ച് പരീക്ഷക്കെത്തിയ മൂന്നു പേരും പരീക്ഷയിൽ അവരെ സഹായിക്കാൻ ഒരുങ്ങി നിന്ന രണ്ടു പേരും അറസ്റ്റിലായി. 

അജ്​​മീറിൽ പരീക്ഷക്കെത്തിയ ഒരാളെയാണ്​ ആദ്യം 'നൂതന സാ​ങ്കേതിക' ചെരുപ്പുമായി പിടികൂടിയത്​. ശേഷ, ബിക്കാനീർ, സിക്കാർ എന്നിവിടങ്ങളിൽ നിന്ന്​ ഉദ്യോഗാർഥികളെ കൂടി സമാന ചെരുപ്പുമായി പിടികൂടി. അറസ്റ്റിലായ മറ്റു രണ്ടു പേർ പുറത്തു നിന്ന്​ ഇവരെ സഹായിച്ചരാണ്​. 

ചെരുപ്പിന്‍റെ സോളിനുള്ളിൽ മൊബൈൽ ഫോണിന്‍റെ ഭാഗങ്ങൾ അതിവിദഗ്​ധമായാണ്​ ഒളിപ്പിച്ചിരുന്നത്​. ചെരുപ്പ്​ ഒരു മൊബൈൽ ഫോൺ പോലെ പ്രവർത്തിക്കുന്ന നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയ ബ്ലൂടൂത്ത്​ ഉപകരണം ​ചെവിക്കുള്ളിലും ഉണ്ടായിരുന്നു. 

അതിവിദഗ്​ധമായി നിർമിച്ച ഈ ചെരുപ്പുകൾക്ക്​ ഉദ്യേഗാർഥികൾ രണ്ടു ലക്ഷത്തോളം മുടക്കിയിട്ടുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്​. എന്നാൽ, ഇത്​ സ്​ഥിരീകരിച്ചിട്ടില്ല. 

33 ജില്ലകളിലെ 3,993 കേന്ദ്രങ്ങളിൽ രണ്ട്​ ഷിഫ്​റ്റുകളിലായിട്ടായിരുന്നു അധ്യാപക യോഗ്യത പരീക്ഷ. സർക്കാർ അധ്യാപകരുടെ 31000 ഒഴിവുകളിലേക്കായി 16.51 ലക്ഷം പേരായിരുന്നു പരീക്ഷ എഴുതിയത്​. കോപ്പിയടി ഒഴിവാക്കാൻ ചില ജില്ലകളിൽ മൊബൈൽ സേവനം നിർത്തിവെക്കുക വരെ ചെയ്​തതിനിടെയാണ്​ രാജ്യത്തെ ഞെട്ടിച്ച്​ വലിയ തട്ടിപ്പ്​ പിടികൂടിയത്​. 


 


Tags:    
News Summary - Some Tried To Cheat In Top Rajasthan Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.