സോണിയ രാജ്യസഭയിലേക്ക്; പ്രിയങ്ക തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; റായ്ബറേലിയിൽ മത്സരിച്ചേക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ പ്രചാരണം നടത്താൻ പ്രയാസമുള്ള സോണിയയെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിൽ എത്തിക്കാനാണ് നീക്കം.

പകരം ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ മകൾ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കും. അങ്ങനെയെങ്കിൽ പ്രിയങ്കയുടെ ആദ്യ മത്സരമാവും ഇത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു.പിയിൽ ജയിച്ച ഏക മണ്ഡലമാണ് റായ്ബറേലി. വയനാടിനു പുറമെ അമേത്തിയിലും രാഹുൽ ഗാന്ധി മത്സരിച്ചെങ്കിലും തോറ്റു. അമേത്തിയിൽ നിന്ന് ജയിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനിയെ നേരിടാൻ കോൺഗ്രസ് ആരെയാണ് രംഗത്തിറക്കുകയെന്ന് വ്യക്തമായിട്ടില്ല.

രാജസ്ഥാനിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ 77കാരിയായ സോണിയയെ പരിഗണിക്കാനാണ് നീക്കം. 2006 മുതൽ ലോക്സഭയിൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയയാണ്. ഏതാനും വർഷങ്ങളായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയുടെ പേര് ഉയർന്നുകേൾക്കുന്നുണ്ട്.

Tags:    
News Summary - Sonia Gandhi To Rajya Sabha, Priyanka Poll Debut From Rae Bareli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.