ന്യൂഡൽഹി: അനാരോഗ്യം കാരണം ലോക്സഭ വിട്ട് രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി തന്റെ മണ്ഡലമായ റായ്ബറേലിയിലെ വോട്ടർമാർക്ക് വികാരനിർഭരമായി നന്ദി അറിയിച്ചു. രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് പത്രിക നൽകിയതിന്റെ പിറ്റേന്ന് ഹിന്ദിയിൽ എഴുതിയ സന്ദേശത്തിൽ നെഹ്റു കുടുംബത്തിൽ നിന്നൊരാൾ റായ്ബറേലിയിൽ മത്സരിക്കുമെന്ന സൂചനയുമുണ്ട്.
സോണിയയുടെ മകൾ പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കുമെന്ന ചർച്ച സജീവമാണ്. താൻ ഈ നിലയിൽ എത്താൻ കാരണം മണ്ഡലത്തിലെ ജനങ്ങളാണ്. എന്നാൽ, ആരോഗ്യ- പ്രായാധിക്യ പ്രശ്നങ്ങളാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്റെ ഹൃദയവും ആത്മാവും എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്നും സോണിയ പറഞ്ഞു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര വെള്ളിയാഴ്ച വൈകീട്ട് ഉത്തർപ്രദേശിൽ പ്രവേശിക്കും. സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ചന്ദൗലിയിൽ യാത്രക്കൊപ്പം ചേരും. വ്യാഴാഴ്ച ബിഹാറിലെ ഔറംഗബാദിൽ രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മെഗാ റാലിയെ അഭിസംബോധന ചെയ്തു. ഫെബ്രുവരി 16 മുതൽ 21 വരെയും പിന്നീട് 24നും 25നുമായി എട്ട് ദിവസം യു.പിയിൽ ന്യായ് യാത്ര തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.