ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനൊപ്പം ഡല്‍ഹിയില്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് നടൻ സോനു സുദ്. ഡല്‍ഹി സര്‍ക്കാരിന്റെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പ്രത്യേക പഠന പദ്ധതിയുടെ തുടക്കം കുറിക്കാനാണ് സോനു സൂദ് കെജ് രിവാളിനൊപ്പം വാർ്തതാസമ്മേളനത്തിൽ പങ്കെടുത്തത്. ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള സോനുവിന്‍റെ കടന്നുവരവിന്‍റെ മുന്നോടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്.
ഡൽഹി സർക്കാറിന്‍റെ 'ദേശ് കി മെന്‍റേഴ്സ്' എന്ന പരിപാടിയുടെ ബ്രാൻഡ് അംബാസഡറാണ് സോനുസോദ്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ അതിനേക്കാള്‍ ഉപരിയായി പ്രധാന്യം അര്‍ഹിക്കുന്നതാണെന്നും സോനു സൂദ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി. ചടങ്ങില്‍ സോനുവിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിനന്ദിച്ചു.
സോനുവിന്റെ സഹോദരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാളവിക സച്ചാറും രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.