എസ്​.പി.ബിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​

ചെന്നൈ: ഗായകൻ എസ്​.പി. ബാലസുബ്ര​മണ്യത്തി​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​. അദ്ദേഹത്തി​െൻറ മകൻ എസ്​.പി. ചരൺ വിഡിയോയിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​ മുക്തനായെങ്കിലും വെൻറി​േലറ്ററിൽ തുടരുകയാണ്​ അദ്ദേഹം. ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങൾ ഉടൻ ഭേദമാകുമെന്ന്​ ഡോക്​ടർമാർ ഉറപ്പുനൽകിയതായും ഉടൻ തന്നെ വെൻറിലേറ്ററിൽനിന്ന്​ പുറത്തിറക്കാനാകുമെന്നും എസ്​.പി. ചരൺ കൂട്ടിച്ചേർത്തു.

എസ്​.പി.ബി പൂർണബോധവാനാണെന്നും പ്രതികരിക്കുന്നുണ്ടെന്നും ഐപാഡിൽ ടെന്നീസ്​, ക്രിക്കറ്റ്​ മത്സരങ്ങളുടെ ദൃശ്യങ്ങൾ കാണുന്നുണ്ടെന്നും മകൻ പറഞ്ഞു​.

എസ്​.പി.ബിയുടെയും അമ്മയുടെയും വിവാഹ വാർഷികം ആശുപത്രിയിൽവെച്ച്​ ആഘോഷിച്ചതായും വിഡിയോയിൽ പറയുന്നു.

ആഗസ്​റ്റ്​ അഞ്ചിനാണ്​ എസ്​.പി.ബിയെ കോവിഡ്​ സ്​ഥിരീകരിച്ചതി​നെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആഗസ്​റ്റ്​ 13ന്​ അദ്ദേഹത്തി​െൻറ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്​ ആശങ്ക ഉയർത്തിയിരുന്നു.

Full View


Tags:    
News Summary - SP Balasubrahmanyam covid test negative, still on ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.