ലഖ്നോ: ബി.എസ്.പിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം വിജയിച്ചില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖി ലേഷ് യാദവ്. സഖ്യം പിരിഞ്ഞെങ്കിലും ബി.എസ്.പി അധ്യക്ഷ മായാവതിയോടുള്ള ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അഖിലേ ഷ് യാദവ് പറഞ്ഞു.
‘‘ഞാൻ എഞ്ചിനീയറിങ് പഠിച്ചത് മൈസൂരിലാണ്. എല്ലാ പരീക്ഷണങ്ങളും എല്ലായ്പ്പോഴും വിജയിക്കില്ലെന്ന് ഒരു ശാസ്ത്ര വിദ്യാർഥിയെന്ന നിലയിൽ എനിക്കറിയാം. പക്ഷെ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കും. നമുടെ കുറവുകൾ എന്താണെന്ന് പഠിക്കും’’-അഖിലേഷ് യാദവ് പറഞ്ഞു.
എസ്.പി-ബി.എസ്.പി സഖ്യത്തിൻെറ ദയനീയ പ്രകടനത്തെ തുടർന്ന് ഉത്തർ പ്രദേശിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്വന്തം നിലയിൽ മത്സരിക്കുമെന്ന് അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 11 സീറ്റുകളിലും തങ്ങളും ഒറ്റക്ക് മത്സരിക്കുമെന്ന് എസ്.പിയും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.