ലഖ്നോ: ഹൈന്ദവ ദേവനായ ശിവനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവും എം.എൽ.സിയുമായ ലാൽ ബിഹാരി യാദവിനെതിരെ ഉത്തർപ്രദേശിലെ മൊറാദാബാദ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് യാദവിനെതിരെ കേസെടുത്തിരിക്കുന്നത്. സമാജ് വാദി നേതാവിന്റെ പരാമർശത്തിനെതിരെ ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ലാൽ ബിഹാരി യാദവ് ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും ശിവലിംഗത്തിനും ശിവനുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പരാതിയിൽ പറയുന്നത്. ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിയ അവകാശവാദങ്ങൾക്കെതിരെയാണ് യാദവ് രംഗത്തുവന്നിരുന്നത്. ഒരു ടി.വി ഷോക്കിടെ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിൽ ബി.ജെ.പി വക്താവായ നുപൂർ ശർമ്മ ആഗോള വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് പാർട്ടി നടപടിക്ക് വിധേയയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.