ന്യൂഡൽഹി: രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള ഇടംകുറയുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. രാജസ്ഥാനിലെ ജയ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. പ്രതിപക്ഷത്തിന്റെ ഇടം കുറയുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പാർലമെന്റിന്റെ പ്രവർത്തനത്തിലും നിലവാര തകർച്ചയുണ്ടായിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പരസ്പര ബഹുമാനമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണ്. രാഷ്ട്രീയ എതിർപ്പ് ശത്രുതയിലേക്ക് വഴിമാറരുത്. പക്ഷേ, ഇപ്പോൾ സംഭവിക്കുന്നത് അതാണ്. അത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിചാരണ തടവുകാരുടെ അവസ്ഥയിലും ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 6.10 ലക്ഷം തടവുകാരിൽ 80 ശതമാനവും വിചാരണ തടവുകാരാണെന്നും ഇവർക്കായി പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.