ന്യൂഡൽഹി: രണ്ട് ലക്ഷം രൂപയുടെ ആഡംബര ബാഗ് ഉപയോഗിച്ച സംഭവത്തിൽ പ്രതികരിച്ച് ആത്മീയ ഗുരു ജയ കിഷോരി. 29കാരിയായ ജയ ഡിയോറിന്റെ ആഡംബര ബാഗുമായി എയർപോർട്ടിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ലാളിത്യത്തെ കുറിച്ച് സംസാാരിക്കുന്ന സന്യാസിനി തന്നെ വൻ വിലയുള്ള ബാഗ് ഉപയോഗിച്ചതും ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി അവർ രംഗത്തെത്തിയത്.
താൻ സാധാരണക്കാരിയായ പെൺകുട്ടിയാണ്. സാധാരണ വീട്ടിൽ കുടുംബത്തോടൊപ്പമാണ് താമസം. കഠിനമായി അധ്വാനിച്ച് പണം സമ്പാദിച്ച് നല്ല ജീവിതം നയിക്കാനും സ്വന്തവും കുടുംബത്തിന്റെ സ്വപ്നങ്ങളും പൂർത്തിയാക്കാനുമാണ് താൻ എപ്പോഴും യുവാക്കളോട് പറഞ്ഞിട്ടുള്ളത്.
തന്റെ ഡിയോർ ബാഗിന്റെ നിർമാണത്തിനായി ഒരു മൃഗത്തിന്റേയും തോൽ ഉപയോഗിച്ചിട്ടില്ല. അത് പൂർണമായും ഒരു കസ്റ്റമൈസ് ബാഗാണ്. അതുകൊണ്ടാണ് ബാഗിൽ തന്റെ പേരെഴുതിയിരുന്നത്. താൻ ഇതുവരെ തുകൽ ഉൽപന്നങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
നേരത്തെ ജയ കുമാരിയുടെ ബാഗിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഉയർന്ന വിവാദങ്ങളിലൊന്ന് ബാഗിന്റെ വില സംബന്ധിച്ചാണെങ്കിൽ. മറ്റൊന്ന് അതിന്റെ നിർമാണത്തിനായി ഉപയോഗിച്ച മൃഗതോലുമായി ബന്ധപ്പെട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.