ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. പാക് കടലിടുക്കിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് അറ്സ്സ്. തൊഴിലാളികളോടൊപ്പം ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.
നാവിക സേനയുടെ നോർതേൺ േനവൽ കമാൻഡിെൻ ഭാഗമായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ആണ് അറസ്റ്റ് നടത്തിയത്. നാവിക സേനയുടെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തുന്നത് കണ്ടെത്തിയത്.
തൊഴിലാളികളെ തുടർന്നുളള നിയമ നടപടികൾക്കായി ജാഫ്ന അസിസ്റ്റൻറ് ഡയറക്ടർ ഒാഫ് ഫിഷറീസിന് ൈകമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.