ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ താങ്ങായ ഇന്ത്യക്ക് നന്ദി പറഞ്ഞ് ശ്രീലങ്കയുടെ ഇന്ത്യയിലെ ഹൈകമ്മീഷ്ണർ മിലിന്ദ മൊറഗോഡ. ഇന്ത്യയുടെ സഹായം രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ആരും മുന്നോട്ട് വരാത്ത സമയത്താണ് ഇന്ത്യ ശക്തമായ ലൈഫ്‌ലൈൻ ശ്രീലങ്കയ്ക്ക് നൽകിയത്. വരും കാലങ്ങളിലും സാമ്പത്തിക പുനരുജ്ജീവനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാം -ഡൽഹിയിലെ ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മിലിന്ദ മൊറഗോഡ പറഞ്ഞു.
മേഖലയിലെ സുരക്ഷയുടെ നങ്കൂരം ഇന്ത്യയാണ്. ഇന്ത്യയുമായി വളരെ അടുത്ത സഹകരണവും ഏകോപനവും ആവശ്യമാണെന്നാണ് ഞങ്ങൾ പഠിച്ച പാഠം -മൊറഗോഡ വ്യക്തമാക്കി.
ഞങ്ങളുടെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ പറഞ്ഞതു പ്രകാരം, ചൈന വളരെ അടുത്ത സുഹൃത്താണ്. എന്നാൽ ഇന്ത്യ ഞങ്ങളുടെ സഹോദരനും സഹോദരിയുമാണ്.... -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.