ന്യൂഡൽഹി: അയോധ്യ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനായി സ്വയം രംഗത്തിറങ്ങിയ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തി. വ്യാഴാഴ്ച രവിശങ്കർ അയോധ്യ സന്ദർശിക്കുന്നുണ്ട്. 20 മിനിറ്റ് നീണ്ട ചർച്ചയാണ് നടന്നത്. സംസ്ഥാന സർക്കാർ ഇൗ വിഷയത്തിൽ കക്ഷിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് അധികൃതർ വിശദീകരിച്ചു. ഒത്തുതീർപ്പിനെ സ്വാഗതം ചെയ്യും; കോടതിവിധി മാനിക്കും.
അതേസമയം, രവിശങ്കറുടെ ഉദ്യമത്തിൽ വിവിധ മുസ്ലിം സംഘടനകൾ എതിർപ്പു പ്രകടിപ്പിച്ചു. മുസ്ലിം വ്യക്തിനിയമ ബോർഡുമായി അദ്ദേഹം ബന്ധപ്പെട്ടിേട്ടയില്ലെന്ന് ജനറൽ സെക്രട്ടറി മൗലാന വലി റഹ്മാനി പറഞ്ഞു. 12 വർഷം മുമ്പും രവിശങ്കർ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. അതിനൊടുവിൽ അദ്ദേഹം പറഞ്ഞത് ഹിന്ദുക്കൾക്ക് തർക്കഭൂമി കൈമാറാനാണ്. ഇപ്പോൾ എന്തു പുതിയ ഒത്തുതീർപ്പാണ് മുന്നോട്ടുവെക്കാനുള്ളതെന്ന് വലി റഹ്മാനി ചോദിച്ചു.
മുസ്ലിംകളുടെ അവകാശവാദം തള്ളിക്കളയാനല്ലാതെ മറ്റെന്തെങ്കിലും നിർദേശം രവിശങ്കറിനുണ്ടോ എന്നു കണ്ടിട്ടാകാം അടുത്ത നടപടിയെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫർയാബ് ജീലാനി പറഞ്ഞു. രവിശങ്കറെ വി.എച്ച്.പി പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു. കോടതി തെളിവുകൾ പരിേശാധിച്ചു തീർപ്പാക്കാനിരിക്കേ, മധ്യസ്ഥ ശ്രമങ്ങൾക്ക് അർഥമില്ലെന്ന് വി.എച്ച്്.പി മാധ്യമ വിഭാഗം നേതാവ് ശരത് ശർമ പറഞ്ഞു. പുരാവസ്തു തെളിവുകൾ ഹിന്ദുക്കൾക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളി-അമ്പല തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുമെന്ന് യു.പി ഗവർണർ രാംനായിക് പ്രത്യാശിച്ചു. വിഷയം വേഗത്തിൽ പരിഹരിക്കാൻ ഇത്തരം കൂടിയാലോചനകൾ സഹായിക്കും. എന്നാൽ, സുപ്രീംകോടതി വിധിയാണ് എല്ലാറ്റിനും ഉപരിയായി നിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ജീവനകലയുടെ ആചാര്യൻ രവിശങ്കർ ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.