ശ്രീനഗർ: നിയന്ത്രണ രേഖയിലൂടെയുള്ള ശ്രീനഗർ-മുസഫറാബാദ് ബസ് സർവ്വീസ് പുനരാരംഭിച്ചു. ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന സർവ്വീസ് തിങ്കളാഴ്ച മുതലാണ് വീണ്ടും ആരംഭിച്ചത്.
കാർവാൻ-ഇ അമാൻ ബസ്സാണ് പാക് അധിനിവേശ കശ്മീരിലേക്ക് 29 യാത്രക്കാരുമായ് പുറപ്പെട്ടത്. യാത്രക്കാരിൽ ഏറിയ പങ്കും പാക് അധീന കശ് മീരിലെ തങ്ങളുടെ ബന്ധുക്കളെ കാണാനായി പോകുന്നവരാണ്.
ഉറി സെക്ടരിലെ നിയന്ത്രണ രേഖയിലെ പാകിസ്താൻ വെടിനിർത്തൽ ലംഖനങ്ങൾ ശക്തമായി തുടരവെ ബസ് സർവ്വീസ് പുനസ്ഥാപിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിൽ ആർമി പോർട്ടറും, സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.
അതേ സമയം ബാരമുള്ള ജില്ലയിലെ ഉറിയിൽ നിന്നും ആരും തന്നെ ബസിൽ കയറിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.