സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണംകുറച്ച്​ സ്​റ്റാലിൻ

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലി​െൻറ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം. ചെന്നൈയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചന യോഗത്തിലാണ് തീരുമാനം.

സാധാരണനിലയിൽ ചുരുങ്ങിയത്​ 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലുണ്ടാവും. ഇത്​ ആറായി കുറക്കാനാണ്​ തീരുമാനം.

പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ട്​ ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്നതുവരെ വാഹന ഗതാഗതം നിർത്തി വെക്കുന്ന പതിവും ഇനിയുണ്ടാവില്ല. യാത്രക്കിടെ പൊടുന്നനെ വാഹനം നിർത്തി റോഡോരങ്ങളിൽ കാത്തുനിൽക്കുന്ന ജനങ്ങളുമായി സംസാരിക്കുന്നതും നിവേദനങ്ങൾ സ്വീകരിക്കുന്നതും സ്​റ്റാലി​െൻറ പതിവാണ്​.

Tags:    
News Summary - Stalin reduces number of security escort vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.