മനസ്സ്​ ആ കത്തിനൊപ്പം, ​േസാണിയ ഗാന്ധിക്ക്​ വേദനിച്ചെങ്കിൽ ക്ഷമാപണം നടത്താം -വീരപ്പ മൊയ്​ലി

ന്യൂഡൽഹി: പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട്​ പ്രസിഡൻറ്​ സോണിയ ഗാന്ധിക്ക്​ എഴുതിയ കത്തിലെ ആശങ്കകൾക്കൊപ്പമാണ്​ ഇപ്പോഴും താൻ നിലയുറപ്പിക്കുന്നതെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ വീരപ്പമൊയ്​​ലി. എന്നാൽ, കത്തിലെ ഉള്ളടക്കം സോണിയ ഗാന്ധിയെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കത്തെഴുതിയ 23 മുതിർന്ന നേതാക്കളും ക്ഷമാപണത്തിന്​ ഒരുക്കമാണെന്നും 'ദി പ്രിൻറ്​' പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ മൊയ്​ലി പറഞ്ഞു.

'ആ കത്തിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾക്കൊപ്പം തന്നെയാണ്​ ഞാൻ. കത്തിലെ ഏതെങ്കിലും വാചകങ്ങൾ സോണിയ ഗാന്ധിയെ വേദനിപ്പിച്ചുവെങ്കിൽ, ഞങ്ങൾ സ്വയം തിരുത്തേണ്ടത്​ ആവശ്യമാണ്​. അവരോട്​ ക്ഷമാപണം നടത്താം. ഒപ്പിട്ട എല്ലാവരു​ം പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമുള്ളവരാണ്​. ആരും പാർട്ടിയെ ഭിന്നിപ്പിക്കാൻ ശ്രമിക്കു​ന്നവരല്ല. ആരെങ്കിലും പാർട്ടിയിൽ ഭിന്നിപ്പിന്​ ശ്രമിച്ചാൽ അവരോടൊപ്പം ഞാനുണ്ടാവില്ല.'- മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ വീരപ്പ മൊയ്​ലി പ്രതികരിച്ചു.

അധികാരത്തോട്​ താൽപര്യമുള്ളവരാണ്​ കത്തിനു പിന്നിലെന്ന ആക്ഷേപത്തിന്​ 'ആ കത്തെഴുതിയതിനു പിന്നിലെ ഉദ്ദേശ്യം ഏതെങ്കിലും സ്​ഥാനമാനം ​ൈകയാളുകയെന്നതല്ല, പാർട്ടിയെ ശക്തിപ്പെടു​ത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്​' എന്നായിരുന്നു മെയ്​ലിയുടെ മറുപടി. കഴിഞ്ഞ കാലങ്ങളിൽ ഒരുപാട്​ വിഷയങ്ങളിൽ നിരവധി റിപ്പോർട്ടുകളും പ്രതികരണങ്ങളും ഞാൻ സോണിയ ഗാന്ധിക്കു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്​. മാറ്റങ്ങളോട്​ അവർ ഒരിക്കലു​ം പുറംതിരിഞ്ഞുനിന്നിട്ടില്ല. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ സംബന്ധിച്ചും കഴിഞ്ഞ കാലങ്ങളിൽ ഒരുപാടുതവണ അവർക്ക്​ ഞാൻ എഴുതിയിട്ടുണ്ട്​. ഇപ്പോഴത്തെ കത്തിൽ പറയുന്ന മാറ്റങ്ങൾ നടപ്പിൽ വരുത്താൻ ഏറ്റവും അനുയോജ്യയായ വ്യക്​തിയാണ്​ സോണിയ ഗാന്ധി. ഈ വെല്ലുവിളികൾ നേരിടാൻ കഴിവുള്ള ഏറ്റവും മികച്ച വ്യക്​തിയും അവർ തന്നെ. നിങ്ങൾ തന്നെ പ്രധാനമന്ത്രിയാകണമെന്ന്​ എല്ലാവരും നിഷ്​കർഷിച്ച അവസരത്തിലും ആ സ്​ഥാനം ത്യജിച്ചവരാണ്​ അവർ. ആ മഹത്വം നിങ്ങൾക്ക്​ വളരെയെളുപ്പം മറ്റുള്ളവരിൽ കാണാൻ കഴിയില്ല.

ബി.​െജ.പിക്കെതിരായ പോരാട്ടം നയിക്കാൻ കഴിയുന്ന ഏകപാർട്ടി കോൺഗ്രസാണ്​. കോൺഗ്രസ്​ നയിച്ചാൽ മാത്രമേ പ്രതിപക്ഷകക്ഷികളുടെ സഖ്യമെന്നതു പോലും സംഭവിക്കൂ. അതുകൊണ്ടാണ്​ കോൺഗ്രസ്​ വ്യക്​തമായ രൂപരേഖ തയാറാക്കണമെന്ന്​ ആവശ്യമുയരുന്നത്​. പാർട്ടിയുടെ ഭാവി ചിട്ടപ്പെടുത്തുന്നതിൽ വരാനിരിക്കുന്ന കുറച്ചു വർഷങ്ങൾ അത്രമേൽ പ്രാധാന്യമേറിയതാണെന്നും മൊയ്​ലി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - If the letter hurt Sonia Gandhi, we should apologise -Veerappa Moily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.