ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് പെട്രോൾ തീരുവ കുറക്കാനാകുമെന്നും ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ‘നിതി ആയോഗ്’ ഉപാധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു. എണ്ണവിലയിലെ ചാഞ്ചാട്ടം നേരിടാനായി കേന്ദ്രം ധനകാര്യരംഗത്ത് മതിയായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവില വർധന മൂലം സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികൾ ഇന്ത്യയിൽ തുടർച്ചയായി വില വർധിപ്പിക്കുകയാണ്. ഇൗ സാഹചര്യത്തിൽ നികുതി കുറക്കാം. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യം പരിഗണിക്കണം. ചരക്കുമൂല്യത്തിെൻറ അടിസ്ഥാനത്തിൽ നികുതി ഇൗടാക്കുന്നത് സംസ്ഥാനങ്ങളായതിനാൽ, ഇക്കാര്യത്തിൽ അവർക്ക് കൂടുതൽ കാര്യക്ഷമമായ നടപടി സ്വീകരിക്കാനാകും.
ഇങ്ങനെ 10 മുതൽ 15 ശതമാനം വരെ ഇളവ് നൽകാം. ഇതിനുള്ള നടപടിയെടുക്കാതിരിക്കുന്നത് ജനങ്ങളെയും സമ്പദ്വ്യവസ്ഥയെയും അവഗണിച്ച് പണത്തിനു മാത്രം മുൻഗണന നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.