ന്യൂഡൽഹി: സിംഗപ്പൂരിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ഈ കോവിഡ് വകഭേദം ഇന്ത്യയിൽ മൂന്നാം തരംഗം ഉണ്ടാക്കാനിടയുണ്ടെന്നും അതിനാൽ തന്നെ സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവെക്കാൻ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ഇതോടൊപ്പം കുട്ടികൾക്കും വാക്സിൻ നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സിംഗപ്പൂരിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതേ തുടർന്ന് സിംഗപ്പൂരിൽ സ്കൂളുകൾ അടച്ചിടാനിരിക്കുകയാണ്. കുട്ടികളെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നത്. ഇതേ തുടർന്ന് സിംഗപ്പൂർ നിയന്ത്രണങ്ങൾ കർശനമാക്കി.
രാജ്യം കോവിഡിന്റെ മൂന്നാം തരംഗ ഭീഷണിയിലാണ്. മൂന്നാം ഘട്ടത്തിൽ വൈറസ് വളരെ പെട്ടെന്ന് തന്നെ കുട്ടികളെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.