'മുസ്ലിം വിരുദ്ധ വികാരം വളർത്തുന്നത് നിർത്തു'; മോദി സർക്കാറിനെതിരെ വിമർശനവുമായി കനേഡിയൻ നേതാവ് ജഗ്മീത് സിങ്

ന്യുഡൽഹി: ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്. രാജ്യത്ത് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങൾക്കു പിന്നാലെയാണ് ട്വിറ്ററിലൂടെ ആശങ്കയറിയിച്ച് ജഗ്മീത് രംഗത്തെത്തുന്നത്.

" ഇന്ത്യയിൽ മുസ്ലീം സമുദായത്തിന് നേരെ അക്രമ ഭീഷണികൾ മുഴക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവ കാണേണ്ടി വരുന്നതിൽ എനിക്ക് ആശങ്കയുണ്ട്. മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്."- ജഗ്മീത് സിങ് ട്വീറ്റ് ചെയ്തു

രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ സംഘർഷങ്ങളിൽ ഗുജറാത്തിലെ ഖംബത്ത് നഗരത്തിൽ ഒരാളും ജാർഖണ്ഡിലെ ലോഹർദാഗയിൽ മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - ‘Stop Stoking Anti-Muslim Sentiment’: Canadian Leader Jagmeet Singh to Modi Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.