ബംഗളൂരു: വ്യാജവാർത്തകൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തണമെന്നും ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്നും കർശന നിർദേശവുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കലാപ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതിയെ കുറിച്ച് മനസിലാക്കാൻ നേരത്തേ ബംഗളൂവു സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലും സംസ്ഥാന പൊലീസ് ആസ്ഥാനകേന്ദ്രങ്ങളിലും സാങ്കേതിക സഹായം നൽകുന്ന സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ സംവിധാനം നിർത്തലാക്കി.
പഴയ സംവിധാനം വീണ്ടും പ്രവർത്തനക്ഷമമാക്കാനാണ് സിദ്ധരാമയ്യയുടെ നിർദേശം. വ്യാജ വാർത്തകൾ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് നേരത്തേ സിദ്ധരാമയ്യ ആഭ്യന്തരമന്ത്രി ജി. പരമേശ്വറുമായി ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.