ന്യൂഡൽഹി: നഗരത്തിൽ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചുകൊന്നു. തുഗ്ലക് ലെയ്നിലെ ധോഭി ഘട്ട് മേഖലയിൽ ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. വീട്ടിന് പുറത്തിരിക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ അഞ്ചു നായ്ക്കൾ ആക്രമിക്കുകയും 150 മീറ്ററോളം അകലേക്ക് വലിച്ചുകൊണ്ടുപോകുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
വിവരം ലഭിച്ച ഉടൻ പൊലീസ് സംഘത്തെയും ഫോറൻസിക് വിദഗ്ധരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നെന്നും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, മൃഗഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പ്രദേശത്തെ നായ്ക്കൾക്ക് കുത്തിവെപ്പെടുക്കുകയും വന്ധ്യംകരണം നടത്തുകയും ചെയ്തിരുന്നതായി കണ്ടെത്തിയെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് ചിലർ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടി വേണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.