ബംഗളൂരു: നഗരത്തിലെ കോളജിന്റെ ആറാംനിലയിൽനിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. ഹൊസ റോഡിലെ പി.ഇ.എസ് കോളജിലെ ബി.ബി.എ ഒന്നാംവർഷ വിദ്യാർഥി ഹൊങ്ങസാന്ദ്ര രാഘവേന്ദ്ര ലേഔട്ട് സ്വദേശി കെ. വിഗ്നേഷ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് എൻജിനീയറിങ് ബ്ലോക്കിലെ ആറാം നിലയിൽനിന്നാണ് വിദ്യാർഥി ചാടിയത്. രാവിലെ 11ഓടെ കോളജിൽ പോയ വിഗ്നേഷ് 4.30 വരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് ആറോടെയാണ് ആത്മഹത്യ അരങ്ങേറിയത്. സംഭവത്തിനുപിന്നിലെ കാരണമറിയില്ലെന്നും രക്ഷിതാക്കളിൽനിന്നും കോളജ് അധികൃതരിൽനിന്നും മൊഴിയെടുത്തതായും സീത്ത് ഇൗസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.