വിദ്യാർഥി ആത്മഹത്യ നിരക്ക് രാജ്യത്തെ ജനസംഖ്യ വളർച്ച നിരക്കിനേക്കാൾ അധികം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : രാജ്യത്തെ വിദ്യാർഥികളുടെ ആത്മഹത്യ നിരക്ക് ഇന്ത്യയുടെ ജനസംഖ്യ വളർച്ച നിരക്കിനേക്കാൾ അധികമെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്.

പ്രതിവർഷം ആകെ ആത്മഹത്യകളുടെ എണ്ണം രണ്ട് ശതമാനം വർധിച്ചപ്പോൾ വിദ്യാർഥികളുടെ ആത്മഹത്യയിൽ നാല് ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

എൻ.സി.ആർ.ബി ശേഖരിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ബുധനാഴ്ച്ച നടന്ന ഐസി-3 വാർഷിക സമ്മേളനത്തിലും എക്സ്പോ- 2024 ലുമാണ് പുറത്തുവിട്ടത്. ആത്മഹത്യയുടെ ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കഴിഞ്ഞ രണ്ട് ദശകത്തിനിടെയുള്ള വിദ്യാർഥി ആത്മഹത്യ നിരക്ക്.

2022ൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ആകെ കണക്ക് പരിശോധിച്ചാൽ അതിൽ 53 ശതമാവും പുരുഷന്മാരായ വിദ്യാർഥികളാണ്. എന്നാൽ 2021നും 2022നും ഇടയിലുള്ള കാലഘട്ടത്തിൽ പുരുഷ വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക് ആറ് ശതമാനമായി കുറഞ്ഞപ്പോൾ സ്ത്രീ വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക് ഏഴ് ശതമാനമായി വർധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴി‍ഞ്ഞ വർഷങ്ങളിൽ 0-24 വയസ്സ് പ്രായമുള്ളവരുടെ ജനസംഖ്യ 582 ൽ നിന്നും 581 ദശലക്ഷമായി കുറഞ്ഞപ്പോൾ വി​ദ്യാർഥികളുടെ ആത്മഹത്യ നിരക്ക് 6,654 ൽ നിന്നും 13,044 ആയി വർധിക്കുകയാണ് ചെയ്തത്.

ഈ റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്ര, തമിഴ്നാട്,മധ്യപ്ര​​ദേശ് എന്നീ സംസ്ഥാനങ്ങളിൽ ആത്മഹത്യ നിരക്ക് രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ മൂന്നിലൊന്നായി വർധിച്ചിരിക്കുകയാണ്. പൊലീസ് രേഖപെടുത്തിയ എഫ്.ഐ.ആർ അടിസ്ഥാനമാക്കിയാണ് എൻ.സി.ആർ.ബി ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനസികാരോ​ഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവിശ്യകതയെയാണ് ഈ റിപ്പോർട്ട് ചൂണ്ടികാട്ടുന്നതെന്നും.

എല്ലാ കോളജുകളിലും ഒരു കൗൺസിലിങ്ങ് സംവിധാനം നിർബന്ധമാണെന്നും ​ഐസി 3 മൂവ്മെന്റ് സ്ഥാപകൻ ​ഗണേഷ് കോഹലി വ്യക്തമാക്കി. സമ്മർദങ്ങൾ ഒഴിവാക്കി വി​ദ്യാർഥികളുടെ കഴിവുകൾ വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും അതിനായി അവരെ പിന്തുണയ്ക്കുകയും ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും എൻ.സി.ആർ.ബി പുറത്തുവിട്ട ഈ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Student Suicides In India Soar Beyond Population Growth Rate, New Report Finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.