ന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഭീതിയുയർത്തുന്ന ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതൽ വ്യാപിച്ചത് പുരുഷൻമാരിലെന്ന് പഠനം. രോഗം ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്നാണ് കണ്ടെത്തൽ.
രാജ്യത്തെ നാലു ഡോക്ടർമാർ രോഗം ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് നിഗമനം. 'മുകോർമൈകോസിസ് -കോവിഡ് 19' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ രോഗം ബാധിച്ച 101 പേരിൽ 79 പേരും പുരുഷൻമാരായിരുന്നു. ഇതിൽ പ്രമേഹ രോഗികൾക്കാണ് രോഗസാധ്യതയെന്നും പറയുന്നു.
രോഗം സ്ഥിരീകരിച്ച 83 പേർക്കും പ്രമേഹമുണ്ടായിരുന്നു. സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നവരാണ് ഇവർ. കൂടാതെ മൂക്കലും സൈനസിലുമായിരുന്നു ഫംഗസ് ബാധ. രോഗം ബാധിച്ച ഇന്ത്യ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിലുള്ളവരെയാണ് പഠന വിധേയമാക്കിയത്. ഫംഗസ് ബാധിച്ച 101 പേരിൽ 31 പേർ മരിച്ചു. 60 പേർക്ക് മാത്രമായിരുന്നു പ്രത്യക്ഷത്തിൽ രോഗലക്ഷണം. ഇതിൽ 41 പേർ രോഗമുക്തി നേടിയതായും പറയുന്നു.
കൊൽക്കത്തയിലെ ജി.ഡി ആശുപത്രിയിലെ ഡോക്ടർമാരായ അവദേശ് കുമാർ സിങ്, റിതു സിങ് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടർ ശശാങ്ക് ജോഷി, ഡൽഹിയിലെ ഡോ. അനൂപ് മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. രോഗം ബാധിച്ച ഇന്ത്യയിലെ 82 പേരെയും യു.എസിലെ ഒമ്പതുപേരെയും ഇറാനിലെ മൂന്നുപേരെയുമാണ് പഠനവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.