ന്യൂഡൽഹി: തമിഴ് സൂപ്പർതാരം രജനീകാന്തിെൻറ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. രജനീകാന്ത് വിദ്യഭ്യാസമില്ലാത്തവനും അഴിമതിക്കാരനുമാണ്. മാധ്യമങ്ങളാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നതെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു.
രജനി വിദ്യാഭ്യാസമില്ലാത്ത ആളാണ്. അഴിമതി തടയാൻ അദ്ദേഹത്തിന് അജണ്ടയില്ല. ഇനിയുമൊരു സിനിമതാരം കൂടി തമിഴ് രാഷ്ട്രീയത്തിൽ വരുന്നുവെന്നത് പരിഹാസ്യമാണെന്നും സുബ്ര്യമണ്യൻ സ്വാമി പറഞ്ഞു. സിനിമ താരങ്ങൾക്ക് കഴിഞ്ഞ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. മാധ്യമങ്ങളിലുടെ മാത്രമേ രജനിക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കു എന്നും സ്വാമി പരിഹസിച്ചു.
അതേ സമയം, രജനീകാന്തിെൻറ രാഷ്ട്രീയപ്രവേശത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലുള്ളത്. വെങ്കയ്യ നായിഡു രജനിയെ ബി.ജെ.പിയിലേക്ക് പരസ്യമായി സ്വാഗതം ചെയ്തിരുന്നു. ഇതിനിടെയാണ് രജനിയെ വിമർശിച്ച് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.