ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വാദം കേൾക്കുന്നത് ഡൽഹി ഹൈകോടതി മാറ്റി. ഒക്ടബോർ ഒമ്പതിലേക്കാണ് ഹൈകോടതി മാറ്റിയത്.
കേസിന്‍റെ നിലവിലെ സാഹചര്യം എന്തെന്ന് വിശദീകരിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് ഡൽഹി പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് അന്തിമവാദം ഒക്ടോബർ ഒമ്പതിലേലേക്ക് മാറ്റിയത്.
2014 ജനുവരി 17നാണ് ഡൽഹിയിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ, ഡൽഹി പട്യാല ഹൗസ് കോടതിയാണ് ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. സുനന്ദ പുഷ്കറിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും അവരോട് ക്രൂരത കാണിച്ചതിനും പ്രഥമദൃഷ്ട്യ തരൂർ കുറ്റവാളിയാണെന്നാണ് ഡൽഹി പൊലീസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.