ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളുടെ മുഴുവൻ പകർപ്പുകളും കേസിൽ കുറ്റാരോപിതനും സുനന്ദയുടെ ഭർത്താവുമായ കോൺഗ്രസ് നേതാവ് ശശി തരൂരിന് കൈമാറിയതായി ഡൽഹി പൊലീസ്, അഡീഷനൽ ചീഫ് മൊട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ഇലക്ട്രോണിക് തെളിവുകളും ഇതിലുണ്ടെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു.
രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് തരൂരിെൻറ അഭിഭാഷകൻ വികാഷ് പഹ്വ കോടതിയോട് അഭ്യർഥിച്ചു. ഇതിന് ഒരാഴ്ച സമയം അനുവദിച്ച മജിസ്ട്രേറ്റ് സമർ വിശാൽ കേസിലെ വാദം കേൾക്കൽ ഇൗ മാസം 12ലേക്ക് മാറ്റി. 2014ലാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.