ലഖ്നോ: സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ നീക്കിവെച്ചിരിക്കുന്ന അഞ്ചേ ക്കർ ഭൂമിയിൽ പള്ളിയും ആശുപത്രിയും ഗ്രന്ഥശാലയും പണിയുമെന്ന് സുന്നി വഖഫ് ബോർഡ് ചെ യർമാൻ സുഫർ ഫാറൂഖി പറഞ്ഞു. ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കാനും തീരുമാനി ച്ചിട്ടുണ്ട്. പള്ളി നിർമിക്കാൻ ഉടൻ ട്രസ്റ്റിന് രൂപം നൽകും. ഇന്തോ-ഇസ്ലാമിക് ഗവേഷണകേന്ദ്രവും ഇവിടെ പ്രവർത്തിക്കും.
എന്ത് പേരിലായിരിക്കും പള്ളി അറിയപ്പെടുകയെന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കുക ട്രസ്റ്റായിരിക്കുമെന്നും ബോർഡിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായ ആവശ്യങ്ങൾ മുന്നിൽ കണ്ടായിരിക്കും പള്ളിയുടെ വലുപ്പം നിശ്ചയിക്കുക. ബോർഡിലെ എട്ട് അംഗങ്ങളിൽ ആറുപേരാണ് യോഗത്തിൽ പങ്കെടുത്തത്.
രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കത്തിൽ സുപ്രീംേകാടതി വിധി വന്നയുടൻ ഭൂമി സ്വീകരിക്കരുതെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഭൂമി സ്വീകരിക്കാൻ വിസമ്മതിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന നിലപാടിലാണ് വഖഫ് ബോർഡ്. ജില്ല ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റർ അകലെ ധന്നിപൂർ വില്ലേജിലാണ് ഉത്തർപ്രദേശ് സർക്കാർ പള്ളി നിർമിക്കാൻ ഭൂമി അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.