അന്ധവിശ്വാസം; ​ആറ് മാസം പ്രായമായ പെൺകുട്ടിയെ അമ്മ കഴുത്തറുത്ത്​ കൊന്നു

ഹൈദരാബാദ്​: തെലങ്കാനയിൽ അന്ധവിശ്വാസം മൂലം 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത്​ കൊന്നു.  ​ആറു മാസം പ്രായമായ പെൺകുട്ടിയാണ്​ അരുംകൊലക്ക്​ ഇരയായത്​.

സൂര്യപേട്ട്​ ജില്ലയിലെ മേഖലാപതി തണ്ഡയിൽ ആണ്​ നടുക്കുന്ന സംഭവം. ​ത​ന്‍റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന്​ വിശ്വസിച്ചാണ് അമ്മ ഭാരതി ഈ കടുംകൈ ചെയ്​തത്രെ. അധ്യാപനത്തിൽ ബിരുദമെടുത്ത  ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവർ പൂജയും പ്രാർഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ്​ കൊല നടന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Superstitious woman kills her daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.