സു​പ്രീം​കോ​ട​തി,  ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ  ശ​മ്പ​ള വ​ർ​ധ​ന​വി​ന്​ അ​നു​മ​തി

ന്യൂഡൽഹി: സുപ്രീംകോടതികളിലെയും  ഹൈകോടതികളിലെയും ജഡ്ജിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന സുപ്രീംകോടതി ശിപാർശ കേന്ദ്ര സർക്കാർ തത്ത്വത്തിൽ സ്വീകരിച്ചു. ശമ്പള വർധനവിനായി തയാറാക്കിയ കുറിപ്പ് മന്ത്രിസഭ അംഗീകരിച്ചാൽ ഇതിനായി പാർലമ​െൻറിൽ നിയമഭേദഗതി പാസാക്കണം.
സുപ്രീംകോടതി കമ്മിറ്റിയുടെ ശിപാർശയിൽ മാറ്റങ്ങൾ വരുത്തിയാണ് ശമ്പളവർധനവിനുള്ള സർക്കാർ തീരുമാനം. ഇതനുസരിച്ച് ചീഫ് ജസ്റ്റിസി​െൻറ ശമ്പളം ഒരു ലക്ഷത്തിൽനിന്ന് 2.8 ലക്ഷമായി ഉയർത്തും. മറ്റ് ആനുകൂല്യങ്ങൾ പുറമെ ലഭിക്കും. സുപ്രീംകോടതി ജഡ്ജിമാർക്കും ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്കും ശമ്പളം 2.5 ലക്ഷമാകും. കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് ആനുപാതികമാണിത്. ഹൈകോടതി ജഡ്ജിമാരുടെ ശമ്പളം കേന്ദ്ര സെക്രട്ടറിമാരുടേതിന് തുല്യമാക്കി 2.25 ലക്ഷമായി ഉയർത്തി. മൂന്നംഗ സുപ്രീംകോടതി സമിതി മൂന്നു ലക്ഷമായിരുന്നു ചീഫ് ജസ്റ്റിസിന് നിർദേശിച്ചിരുന്നത്. കഴിഞ്ഞ വർഷം ഏഴാം ശമ്പള കമീഷൻ ശിപാർശ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നടപ്പാക്കാൻ തീരുമാനിച്ച ശേഷമായിരുന്നു സമിതി റിപ്പോർട്ട് തയാറാക്കിയത്.

Tags:    
News Summary - suprem court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.