ന്യൂഡൽഹി: കരസേനക്കുപിന്നാലെ, നാവിക സേനയിലും വനിതകൾക്ക് ദീർഘകാല നിയമനം (പെർമ നൻറ് കമിഷൻ) നൽകണമെന്ന് സുപ്രീംകോടതി. ഇതിെൻറ മാനദണ്ഡങ്ങൾ മൂന്നു മാസത്തിനകം തയാറാക്കണമെന്ന് കേന്ദ്രത്തിന് നിർദേശം നൽകി. സ്ത്രീപുരുഷ തുല്യത നടപ്പാക്കാതിര ിക്കാൻ പലവിധ ന്യായങ്ങൾ പറയരുതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ ്ച് അഭിപ്രായപ്പെട്ടു.
കടൽയാത്ര ഉൾപ്പെടുന്ന ജോലിയിൽ ഹ്രസ്വകാല നിയമത്തിലുള്ളവരെ (ഷോർട്ട് സർവിസ് കമീഷൻ) നിയമിക്കാനാകില്ലെന്ന കേന്ദ്രവാദം ബെഞ്ചിലെ ജസ്റ്റിസ് അജയ് രസ്തോഗി തള്ളി. നാവികസേനയുടെ റഷ്യൻനിർമിത യാനങ്ങളിൽ വനിതകൾക്ക് അനുയോജ്യമായ ശുചിമുറികളില്ലെന്ന വാദമാണ് കേന്ദ്രം ഉയർത്തിയത്. ഇത് കേന്ദ്ര നയത്തിനെതിരാണെന്ന് കോടതി പറഞ്ഞു. ദീർഘകാല നിയമനം ലഭിക്കാതെ വിരമിച്ച വനിത ഓഫിസർമാർക്ക് പെൻഷൻ ആനുകൂല്യം നൽകണം. സേനക്ക് വനിതകൾ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ നിരവധി സന്ദർഭങ്ങളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നാവികസേനയിൽ നിലവിൽ 10 വർഷമാണ് ഹ്രസ്വകാല സർവിസ്. ഇത് നാലുവർഷം കൂടി നീട്ടാം.
അതുവഴി മൊത്തം 14 വർഷം സേവനകാലാവധി ലഭിക്കും. ദീർഘകാല നിയമനവ്യവസ്ഥ അനുസരിച്ച് സാധാരണ വിരമിക്കൽ പ്രായംവരെ ജോലി ചെയ്യാം.
2008ൽ വനിതകൾക്ക് ദീർഘകാല നിയമനെമന്ന നയം കേന്ദ്രം കൊണ്ടുവന്നിരുന്നു. എന്നാൽ, അപ്പോൾ സർവിസിലുള്ളവരെ ഇതിന് പരിഗണിച്ചില്ല. വനിതകൾക്ക് സ്ഥിരം നിയമനം നൽകാതിരിക്കാൻ ഒരു ന്യായവുമില്ലെന്ന 2015ലെ ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രം ലിംഗപരമായ വാർപ്പുമാതൃകകളാണ് ഈ വിഷയത്തിൽ അവതരിപ്പിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുരുഷന്മാരുടെ അതേ കരുത്തിൽ വനിതകൾക്കും കടലിൽ ജോലിചെയ്യാം. ഒരു വിവേചനവും ഉണ്ടാകാൻ പാടില്ല. -ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.