ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള റിട്ട് ഹരജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരായിരിക്കും ഹരജികൾ പരിഗണിക്കുക. നവംബർ 13നാണ് റിട്ട് ഹരജികൾ സുപ്രീംകോടതിയുടെ മുമ്പാകെ എത്തുന്നത്. അതേസമയം, ഭരണഘടന ബെഞ്ചാവും പുന:പരിശോധന ഹരജികൾ പരിഗണിക്കുക.
ഭരണഘടനയുടെ 32ാം അനുേച്ഛദ അനുസരിച്ചാണ് കോടതിക്ക് മുമ്പാകെ റിട്ട് ഹരജി എത്തിയിട്ടുള്ളത്. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനാണ്ഹരജി നൽകിയത്. ഇതിന് പുറമേ സമാനസ്വഭാവമുള്ള മറ്റൊരു ഹരജി കൂടി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിെൻറ വിധി ലക്ഷകണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കും ഭരണഘടന അവകാശങ്ങൾക്കും എതിരാണെന്നാണ് റിട്ട് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഭരണഘടന ബെഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. ഇത് ഭരണഘടന ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.