ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് മുൻ മേധാവിയും കമീഷണറുമായ രാജീവ ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് നിലവിലുള്ളതെന്ന്സുപ്രീംകോടതി. സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ട് പരിഗ ണിക്കുേമ്പാഴായിരുന്നു കോടതി പരാമർശം.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരോപണങ്ങൾക്കെതിരെ കണ്ണടക്കാനാവില്ലെന്നും ഗുരുതരമാണെന്നും നിരീക്ഷിച്ചു. രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു. ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന തുടങ്ങിയവരുൾപ്പെടുന്ന ബെഞ്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
പശ്ചിമബംഗാൾ പൊലീസ് മേധാവി, കൊൽക്കത്ത മുൻ പൊലീസ് മേധാവി, സംസ്ഥാന സർക്കാർ എന്നിവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.