ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നന്ദ്രേ മോദിക്കെതിരെ സാക്ഷിമൊഴി നൽകിയ ഗുജറാത്തിലെ മുൻ ഐ.പി.എസ് ഓഫീസർമാരായ സഞജീവ് ഭട്ടിനും ആർ.ബി ശ്രീകുമാറിനും ദുരൂഹ സാചര്യത്തിൽ കൊല്ലപ്പെട്ട മുൻ ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യക്കും എതിരെ സുപ്രീംകോടതിയുടെ രുക്ഷ വിമർശനം. മോദി അടക്കമുള്ള ഗുജറാത്ത് സർക്കാറിലെ ഉന്നതർക്കെതിരെ അന്വേഷണ ആവശ്യം തള്ളിയ വിധിപ്രസ്താവത്തിലാണ് ഈ വിമർശനം
കലാപകാരികൾക്കെതിരെ നടപടി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത് കോടതിയുടെ അറിവിൽ കള്ളമായിരുന്നു എന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തിലെ വലിയ ക്രിമിനൽ ഗുഢാലോചന' നിർമിച്ചെടുത്തത്. എസ്.ഐ.ടിയുടെ അന്വേഷണത്തിലൂടെ ചീട്ടുകൊട്ടാരം പോലെ ആ വാദം തകർന്നുവീണുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെടു.
പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും ഒച്ചപ്പാടുണ്ടാക്കാനും വേണ്ടി മാത്രമുള്ള മൊഴികളായിരുന്നു ഇവരുടേതെന്ന ഗുജറാത്ത് സർക്കാറിന്‍റെ വാദം സുപ്രീംകോടതി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.