ന്യൂഡൽഹി: പുസ്തകത്തിലൂടെയോ സിനിമയിലൂടെയോ പെയ്ൻറിങ്ങിലൂടെയോ തെൻറ മതവിശ്വാസം ആവിഷ്കരിക്കുന്നതിൽനിന്ന് വ്യക്തിയെ ഒരു മതം തടയുന്നത് മതനിരപേക്ഷതയുടെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷണം. ‘ഇങ്ങനെവേണം മതത്തെ ആവിഷ്കരിക്കാൻ’ എന്ന് ഒരു മതത്തിനും ആരോടും പറയാനാകില്ല. മതത്തെക്കുറിച്ച് പുസ്തകം എഴുതരുത് എന്നോ ചിത്രം വരക്കരുത് എന്നോ ഉള്ള നിയമം നടപ്പാക്കാൻ കോടതിക്ക് കഴിയില്ല. അപകീർത്തികരമാകരുത് എന്ന് പറയാമെന്നുമാത്രം- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാക്കാൽ ചൂണ്ടിക്കാട്ടി.
ഗുരു നാനാക്കിെൻറ ജീവിതം പ്രമേയമാക്കിയെടുത്ത ‘നാനക് ഷാ ഫകീർ’ എന്ന ചിത്രത്തിെൻറ റിലീസ് തടയണമെന്നാവശ്യെപ്പട്ട് സിഖ് ഉന്നതാധികാര സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതി നൽകിയ ഹരജി പരിഗണിക്കുേമ്പാഴായിരുന്നു പരാമർശം. ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡിനർഹമായ സിനിമയാണിത്. ചിത്രം തടയുന്നത് ഭരണഘടനാതത്ത്വങ്ങളുടെ ലംഘനമായിരിക്കുമെന്ന് ബെഞ്ചിെൻറ അധ്യക്ഷൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഗുരുക്കന്മാരെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായെമന്ന് സിനിമ കണ്ട മുതിർന്ന അഭിഭാഷകൻ രാം ജത്മലാനിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
മതവിലക്ക് നിയമവിലക്കായി മാറ്റാനാകില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.സിഖുകാർ ജീവിച്ചിരിക്കുന്ന ദൈവങ്ങളിലോ പൂജാബിംബങ്ങളിലോ വിശ്വസിക്കുന്നില്ല എന്ന് സിഖ് സംഘടനകൾക്കുവേണ്ടി ഹാജരായ പി.എസ്. പൽകിവാല ചൂണ്ടിക്കാട്ടി. ഗുരുവായി അഭിനയിക്കുന്ന നടനെ അതിെൻറ ഖ്യാതി നേടുന്നതിൽനിന്ന് തടയാനാകുമോ എന്ന് ദീപക് മിശ്ര ചോദിച്ചു.
ഗുരു നാനാക്കിെൻറ തത്ത്വശാസ്ത്രം പ്രചരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. അതിന് വെള്ളിത്തിരയിൽ ഗുരുവിനെ ആവിഷ്കരിക്കുന്നു.ഇത് സമൂഹത്തിലെ അദ്ദേഹത്തിെൻറ സ്ഥാനത്തെ വികലമാക്കുന്നുണ്ടെങ്കിൽ അത് മറ്റൊരു പ്രശ്നമാണെന്ന് ദീപക് മിശ്ര പറഞ്ഞു.പ്രശ്നപരിഹാരത്തിന് നിർദേശം സമർപ്പിക്കാൻ നിർദേശിച്ച് കോടതി കേസ് മേയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.