ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന കശ്മീർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദർശിക്കാൻ മകൾ സന ഇൽതിജ ജാവേദി ന് സുപ്രീംകോടതി അനുമതി നൽകി. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സന നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സനക്ക് കശ്മീരിലെത്തി മെഹബൂബയെ സന്ദർശിക്കാമെന്ന് കോടതി വ്യക്തമാക്കി.
മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ ആരോപിച്ചിരുന്നു.
കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 4നാണ് മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ കരുതൽ തടങ്കലിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.