റമദാൻ: പോളിങ് സമയം മാറ്റുന്ന കാര്യം പരിശോധിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: റമദാൻ മാസത്തിൽ പോളിങ് സമയം അഞ്ച് മണിവരെയാക്കി പുനർനിശ്ചയിക്കുന്ന കാര്യം പരിശോധിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടാണ് ഇക്കാര്യം കോടതി നിർദേശിച്ചത്. നിലവിൽ പോളിങ് സമയം രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ്. ഇത് അഞ്ച് മണിയായി പുനർനിശ്ചയിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

രണ്ട് അഭിഭാഷകർ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ഏഴ് ഘട്ടങ്ങളായി പുരോഗമിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങൾ റമദാൻ മാസത്തിലാണ് നടക്കുക.

Tags:    
News Summary - Supreme Court Asks to Election Commission To Prepone Time in Ramzan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.