നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈകോടതിയുടെ വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പി.ജി മനുവിന് കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയം സുപ്രീം കോടതി നൽകിയിട്ടുണ്ട്. ഇയാൾക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് എന്നിവർ ഹാജരായി. അതിജീവിതയ്ക്ക് വേണ്ടി അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ എന്നിവരും ഹാജരായി.

2018ൽ ​പീ​ഡ​ന​ത്തി​നി​ര​യാ​യ 24കാ​രി ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​മ​സ​ഹാ​യം തേ​ടി​യാ​ണ്​ പി.ജി മനുവിനെ സ​മീ​പി​ച്ച​ത്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ചെ​ന്ന ആ​ദ്യ ദി​വ​സം മു​ത​ൽ മ​നു പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ്​ റൂ​റ​ൽ എ​സ്.​പി​​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ്​ ഈ ​സം​ഭ​വം. പി​ന്നീ​ട്​ പി​താ​വി​നൊ​പ്പം ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ൾ കു​റേ​ക്കൂ​ടി ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി. മു​ഖ​ത്ത്​ മു​റി​വേ​ൽ​പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം മ​റ്റാ​രു​മി​ല്ലാ​ത്ത​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ ബ​ലം പ്ര​യോ​ഗി​ച്ച്​ പീ​ഡി​പ്പി​ച്ചു. അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും അ​യ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ പി​ടി​പാ​ടു​ള്ള​യാ​ളാ​യ​തി​നാ​ൽ ആ​ദ്യം പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ച്ചു. പി​ന്നീ​ട്​ മാ​താ​വി​നോ​ട്​ കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ശ്വാ​സ വ​ഞ്ച​ന, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ബ​ലാ​ത്സം​ഗം, മാ​ന​സി​ക പീ​ഡ​നം തു​ട​ങ്ങി​യ​വ ചേ​ർ​ത്താ​ണ്​ ​കേ​സ്​. ചോ​റ്റാ​നി​ക്ക​ര പൊ​ലീ​സ്​ കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പി.​ജി. മ​നുവിന്‍റെ രാജി അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ രാ​ജി ചോ​ദി​ച്ച്​ വാ​ങ്ങിയിരുന്നു. 

Tags:    
News Summary - Supreme Court dismisses anticipatory bail plea by rape-accused former Government Pleader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.