ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതി ജഡ്ജി പിന്മാറി

ന്യൂഡൽഹി: പൗരത്വസമരത്തിലെ പങ്കാളിത്തത്തിന് ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതിയാക്കപ്പെട്ട ജെ.എൻ.യു വിദ്യാർഥിനേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ കേൾക്കാനുള്ള ബെഞ്ചിൽനിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര പിന്മാറി. ഇദ്ദേഹം ഉൾപ്പെട്ട ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കേണ്ട കേസ് ഇനി മറ്റൊരു ബെഞ്ച് കേൾക്കും. ഈ മാസം 17ന് മറ്റൊരു ബെഞ്ച് കേൾക്കാനായി അപേക്ഷ മാറ്റി.

Tags:    
News Summary - Supreme Court Judge recuses Umar Khalid's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.