ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജി നിയമനമടക്കം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അടുത്തിടെയുണ്ടായ കാര്യങ്ങൾ ആശങ്കയുണ്ടാക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി. മുതിർന്ന ജഡ്ജിമാർക്കിടയിലുണ്ടായ ഭിന്നതയും അടുത്തിടെ നടന്ന ചില വിധി ന്യായങ്ങളും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് ജാഗ്രത പുലർത്തേണ്ട ഒാർമപ്പെടുത്തലാണെന്നും സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയർ ഡൽഹി ഒാഖ്ലയിൽ ജമാഅത്ത് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജനാധിപത്യ സംരക്ഷണത്തിനായി ജുഡീഷ്യറി സംവിധാനം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കണം. ചീഫ് ജസ്റ്റിസിൽ പരിപൂർണ വിശ്വസം ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാവണം. അലീഗഢ് സർവകലാശാലയിലുണ്ടായ പ്രശ്നം സമൂഹത്തെ വിഭജിക്കാനുള്ള ഫാഷിസ്റ്റുകളുടെ ഗൂഢതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.