സുപ്രീംകോടതി നടപടി ഇന്നുമുതൽ തത്സമയ സംപ്രേഷണം

ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ ചൊവ്വാഴ്ച മുതൽ തത്സമയം സംപ്രേഷണം ചെയ്യും. തുടക്കത്തിൽ ഭരണഘടന ബെഞ്ചിലെ നടപടികളാണ് യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത്. പിന്നീട് കൂടുതൽ ബെഞ്ചുകൾ ഉൾപ്പെടുത്തും. ആളുകൾക്ക് ഫോണുകളിലും ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും തടസ്സമില്ലാതെ സുപ്രീംകോടതിയുടെ നടപടികൾ കാണാൻകഴിയും.

സംപ്രേഷണത്തിനായി സ്വന്തം പ്ലാറ്റ്ഫോം ഉണ്ടാക്കുമെന്നും യൂട്യൂബ് ഉപയോഗിക്കുന്നത് താൽക്കാലികമാണെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്ത് ആറ് ഹൈകോടതികൾ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

Tags:    
News Summary - Supreme Court proceedings live broadcast from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.